കടുത്ത സാമ്പത്തിക പ്രതിസന്ധി; ജെറ്റ് എയര്‍വേസ് യൂസുഫലിയെ സമീപിച്ചു

Gambinos Ad
ript>

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിക്ഷേപം തേടി ജെറ്റ് എയര്‍വേസ് പ്രൊമോട്ടര്‍ നരേഷ് ഗോയല്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Gambinos Ad

അതേസമയം ജെറ്റ് എയര്‍വേസില്‍ നിക്ഷേപിക്കുന്നതിനോ കമ്പനി ഏറ്റെടുക്കുന്നതിനോ തനിക്ക് താത്പര്യമില്ലെന്ന് യുസൂഫലി പറഞ്ഞു. നിലവില്‍ ഉള്ള രീതിയില്‍ തന്നെ നിക്ഷേപങ്ങള്‍  നടത്താനാണ് തനിക്ക് താത്പര്യമെന്നും യുസൂഫലി വ്യക്തമാക്കി.

പത്തു ദിവസം മുമ്പ് ഗോയല്‍ യുസൂഫലിയെ നിക്ഷേപം തേടി സമീപിച്ചിരുന്നതായി ഗോയലിനൊടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നഷ്ടം വരുന്ന മേഖലയില്‍ തനിക്ക് നിക്ഷേപത്തിന് താത്പര്യമില്ലെന്ന് യുസൂഫലി പറഞ്ഞു. അതോടെ അബൂദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദില്‍ നിന്നും നിക്ഷേപം നേടിയെടുക്കുന്നതില്‍ സഹായിക്കുന്നതിന് ഗോയല്‍
യുസൂഫലിയോട് ആവശ്യപ്പെട്ടു. നിലവില്‍ ഇത്തിഹാദിന് 24 ശതമാനം ഓഹരിയാണ് ജെറ്റ് എയര്‍വേസിലുള്ളത്. ഇത് വര്‍ധിപ്പിക്കുന്നതിനാണ് ഗോയല്‍ യൂസുഫലിയുടെ സഹായം തേടിയിരിക്കുന്നത്. നേരത്തെ ഈ ആവശ്യത്തോട് ഇത്തിഹാദ് പ്രതികൂലമായി പ്രതികരിച്ചിരുന്നു

എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ 2010 – 13 കാലയാളവില്‍ യൂസുഫലി അംഗമായിരുന്നു. ഇതിനു പുറമെ കൊച്ചി കണ്ണൂര്‍ എയര്‍പോര്‍ട്ടുകള്‍ നിക്ഷേപവുമുണ്ട്. യുഎഇയിലെ രാജകുടുംബവുമായി അടുപ്പം കാത്തുസൂക്ഷിക്കുന്നതും കേരള – ഗള്‍ഫ് റൂട്ടില്‍ വന്‍ തോതില്‍ സര്‍വീസ് നടത്തുന്ന തങ്ങളുടെ പ്രതിസന്ധി മറികടക്കുന്നതിന് സഹായകരമായി മാറുമെന്നാണ് ഗോയല്‍ പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ മുതലുള്ള 
ശമ്പളം  പൈലറ്റമാര്‍ക്ക്  കൊടുക്കാന്‍ സാധികാതെ വിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജെറ്റ് എയര്‍വേസിനെ അലട്ടുന്നത്.