സംസ്ഥാനത്തെ ഏഴ് ജില്ലകൾ കോവിഡ്-19 തീവ്രബാധിത മേഖലകൾ

കൊറോണ വൈറസ് പ്രതിരോധ മുൻകരുതലിൻ്റെ ഭാഗമായി സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഹോട്ട്സ്പോട്ട് അഥവാ തീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് , കണ്ണൂ‍ർ, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം എന്നി ജില്ലകളാണ് കൊറോണ വൈറസ് തീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചത്.

ഇന്ന് സംസ്ഥാനത്ത് 21 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ രണ്ടുപേർ ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതിൽ ഒരാൾ ​ഗുജറാത്തിൽ നിന്നാണ് വന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ കാസർഗോടും, 5 പേർ ഇടുക്കിയിലുമാണ്. രണ്ട് പേർ കൊല്ലം ജില്ലിയിലും, തിരുവനന്തപുരം, തൃശ്സൂർ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോ പുതിയ കേസ് വീതം ഇന്ന് റിപ്പോർട്ട് ചെയ്തു.