ദേശാഭിമാനി ഓഫീസ് ആക്രമിച്ച കേസ്: കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കം ഏഴു പേർ അറസ്റ്റിൽ

വയനാട് കൽപറ്റയിൽ ദേശാഭിമാനി ഓഫിസ് ആക്രമിച്ച കേസിൽ  കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ ഉൾപ്പെടെ ഏഴു കെഎസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ റാലിക്കിടെ ദേശാഭിമാനിയുടെ ഓഫിസ് ആക്രമിച്ച കേസിലാണ് അറസ്റ്റ്.

ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതിനെതിരെ വയനാട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച കൂറ്റൻ പ്രതിഷേധ മാർച്ചിനിടെയാണ് ദേശാഭിമാനിയുടെ ഓഫിസിനു നേരെ ആക്രമണമുണ്ടായത്