സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എസ്.എഫ്‌.ഐ പരിപാടിക്ക് കൊണ്ടുപോയത് ബിരിയാണി വാഗ്ദാനം ചെയ്ത്, ഒന്നും വാങ്ങി തന്നില്ലെന്ന് കുട്ടികള്‍

പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെ വിദ്യാര്‍ഥികളെ എസ്എഫ്‌ഐ പരിപാടിക്ക് കൊണ്ടുപോയത് ബിരിയാണി വാഗ്ദാനം ചെയ്ത്. സ്‌കൂളിന്റെയോ അധ്യാപകരുടെയോ അറിവോടെയല്ല വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പോയതെന്ന് പ്രധാനാധ്യാപിക ടി അനിത വ്യക്തമാക്കി.

കുട്ടികളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും സ്‌കൂള്‍ വരുത്തിയിട്ടില്ലെന്ന് പിടിഎ പ്രസിഡന്റ് സുരേഷ് അറിയിച്ചു. സ്‌കൂളിന് പുറത്ത് നിന്നാണ് വിദ്യാര്‍ത്ഥികളെ സമരക്കാര്‍ വിളിച്ച് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനത്തിന് കൊണ്ട് പോയതെന്നും പ്രകടനത്തിന് ശേഷം ഭക്ഷണം വാങ്ങി തന്നില്ലെന്നുമാണ് കുട്ടികള്‍ പറയുന്നത്. അതേസമയം, സംഭവം പരിശോധിക്കുമെന്ന് പാലക്കാട് സിഡബ്ല്യുസി ചെയര്‍മാന്‍ അറിയിച്ചു.