കോളേജ് ഗ്രൗണ്ടില്‍ കാറും ബൈക്കുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം; അപകടം

കോളേജ് ഗ്രൗണ്ടില്‍ കാറും ബൈക്കുമായി വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കാറിലും ബൈക്കിലുമെത്തി ഗ്രൗണ്ടില്‍ മത്സരയോട്ടം നടത്തിയത്. മത്സരോട്ടത്തിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച ഒരാള്‍ക്ക് പരിക്കേറ്റു.

മൂന്ന് കാറുകളിലാണ് വിദ്യാര്‍ത്ഥികള്‍ മത്സരയോട്ടം നടത്തിയത്. വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുക്കും.

ഇത്ര വലിയ അപകടം നടന്നിട്ടും സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചില്ലെന്നും ആരോപണമുണ്ട്. ദൃശ്യങ്ങള്‍ ലഭിച്ചപ്പോഴാണ് പൊലീസ് വിവരം അറിയുന്നത്. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Read more