പാണക്കാട്ടും വെള്ളം കയറി; വെള്ളത്തില്‍ നിന്ന് മുനവ്വറലിയുടെ ലൈവ്

മലപ്പുറം ജില്ലയില്‍ മഴ കനത്ത നാശം വിതക്കുമ്പോള്‍ പാണക്കാട്ടെ ദുരിതം വ്യക്തമാക്കി ലീഗ് നോതാവ് പാണക്കാട് സയ്യിദ് മുനവറലിയുടെ ഫെയ്‌സ്ബുക്ക് ലൈവ്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും ആവശ്യപ്പെടുന്ന മുനവറലി തന്റെ വീടിനകത്തും പുറത്തും വെള്ളം കയറി നില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വിവരിക്കുന്നു.

പാണക്കാട് ഗ്രാമനിവാസികളുടെ ആശങ്കയും അദ്ദേഹം പങ്കുവച്ചു. കൊടപ്പനക്കുന്ന് തറവാടിന് മുന്നില്‍ നിന്നുമാണ് മുനവറലിയുടെ ലൈവ്.