മുഖ്യമന്ത്രി പറഞ്ഞത് തെറ്റെന്ന് സിഒടി നസീര്‍, ഷംസീറിന്റെ പേര് മൊഴിയില്‍ പറഞ്ഞിരുന്നു

എംഎല്‍എ എ എന്‍ ഷംസീറിന്റെ പേര് മൊഴിയില്‍ പറഞ്ഞിരുവെന്ന് വടകരയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ടി നസീര്‍. ഷംസീറിന്റെ പേര് നസീര്‍ പറഞ്ഞിരുന്നില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു നസീര്‍.

ഗൂഢാലോചന സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പൊലീസിന് നല്‍കി. എന്നാല്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് പൊലീസ് ശ്രമിച്ചത്. അന്വേഷണം ചിലരില്‍ മാത്രം ഒതുക്കരുത്. പൊലീസ് മൂന്ന് തവണ മൊഴിയെടുത്തു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കണം. ആദ്യത്തെ തവണ വെള്ളപ്പേപ്പറില്‍ ഒപ്പിടാന്‍ പറഞ്ഞു. മൂന്നാമത്തെ മൊഴി മുഴുവനായും വായിച്ചു കേള്‍പ്പിച്ചു. യഥാര്‍ത്ഥ  കുറ്റവാളികളെ കണ്ടു പിടിക്കണമെന്നും നസീര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു നസീറിന്റെ പ്രതികരണം.