വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും ശശി തരൂര്‍ പിണറായി സര്‍ക്കാരിനോടൊപ്പം നിലയുറപ്പിക്കുന്നത് കോണ്‍ഗ്രസിനും യു ഡി എഫിനും വീണ്ടും തലവേദന സൃഷ്ടിക്കുന്നു. നേരത്തെ കെ റെയിലിന്റെ കാര്യത്തില്‍ തരൂര്‍ സര്ക്കാരിനോടൊപ്പമായിരുന്നത് കോണ്‍ഗ്രസിനു വലിയ രാഷ്ട്രീയ പ്രതിസന്ധിയാണുണ്ടാക്കിയത്.ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ കാര്യത്തിലും സമാനമായ നിലപാടാണ് ശശി തരൂര്‍ കൈക്കൊള്ളുന്നത്.
വിഴിഞ്ഞം തുറുമുഖത്തിന്റെ പണി നിര്‍ത്തവയ്കുന്നതൊഴിച്ച് മല്‍സ്യത്തൊഴിലാളികളുടെ ഏത് ആവശ്യവും അംഗീകരിക്കാം എന്ന് നിലപാടാണ് തരൂര്‍ കൈക്കൊളളുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ തന്നെ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. ഇനി ഈ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങിയാല്‍ കനത്ത നഷ്ടമാണ് ഉണ്ടാവുക. കേരളത്തിന് വളരെയേറെ ഗുണം ചെയ്യുന്ന പദ്ധതിയാണിത്. ഇന്ത്യക്കും അത് കൊണ്ട് ഗുണമുണ്ടാകും.
അതേ സമയം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സമരത്തിന് പരിഹാരമാകും വരെ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്കണമെന്നാണ്. ഇതിനെ പരസ്യായി തള്ളുകയാണ് ശശി തരൂര്‍. കോണ്‍ഗ്രസില്‍ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് തന്റെ അത്രയും പഠിച്ചവര്‍ ആരും കാണില്ലന്നും ശശി തരൂര്‍ പറഞ്ഞു.
Read more
സമരം ചെയ്യുന്നവര്‍ ശാന്തരായി ആലോചിച്ച് വിഷയം മനസിലാക്കി തിരുമാനമെടുക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍കൊടുത്ത ഉറപ്പുകളെല്ലാം പാലിക്കുകയും വേണം. തുറമുഖ നിര്‍മാണം തീരശോഷണത്തിന് കാരണമാകുന്നുണ്ടോ എന്ന ഒരു വിദഗ്ധ സമിതിയെ വച്ച് സര്‍ക്കാര്‍ പഠിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.