ജാനകി ഓംകുമാറിനും നവീൻ റസാഖിനും അഭിനന്ദനങ്ങൾ, സംഗതി പൊരിച്ചൂ ട്ടാ; ജിഹാദി വിവാദങ്ങൾക്കിടെ സന്ദീപ് വാര്യർ

Advertisement

ഒറ്റ വീഡിയോയിലൂടെ സോഷ്യൽ മീഡയിൽ വൈറലായ തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളെ അഭിനന്ദിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ.

തിരഞ്ഞെടുപ്പിൻറെ തിരക്കുകൾക്ക് ശേഷം സോഷ്യൽ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീൻറെയും ഡാൻസ് വീഡിയോ എന്ന് സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.

പല തവണ ആവർത്തിച്ച് കണ്ടിരുന്നെന്നും തൃശൂർ മെഡിക്കൽ കോളജിലെ ഗഡീസ് ആയോണ്ട് പറയാണ്. സംഗതി പൊരിച്ചൂ ട്ടാ എന്നും അദ്ദേഹം കുറിച്ചു.

ഡാൻസ് വീഡിയോയിലുള്ള വിദ്യാർത്ഥികളുടെ മതം ചൂണ്ടിക്കാട്ടി ലവ് ജിഹാദ് ഉൾപ്പെടെയുള്ള വിദ്വേഷ ആരോപണങ്ങൾ ഒരു വിഭാഗം ആളുകൾ പ്രചരിപ്പിക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പ്രതികരണം.

ഫെയ്സ്ബുക്ക് കുറിപ്പ്

തിരഞ്ഞെടുപ്പിൻറെ തിരക്കുകൾക്ക് ശേഷം സോഷ്യൽ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീൻറെയും ഡാൻസ് വീഡിയോ… പല തവണ ആവർത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്സ്പ്രഷൻസ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു…
അവരുടെ ഒരു ഇൻറർവ്യൂവിൽ വെറും രണ്ടു മണിക്കൂർ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീൻ റസാഖിനും അഭിനന്ദനങ്ങൾ. കൂടുതൽ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാൻ കഴിയട്ടെ ഇരുവർക്കും.
തൃശൂർ മെഡിക്കൽ കോളജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ ..
NB : ഓഡിയോ പകർപ്പവകാശ പ്രശ്നത്താൽ എഫ് ബി മ്യൂട്ട് ചെയ്തിരിക്കുന്നു