മുതിർന്ന മാധ്യമ പ്രവർത്തകൻ സനന്ദകുമാർ അന്തരിച്ചു

കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകനായ എസ് സനന്ദകുമാർ അന്തരിച്ചു. ദീർഘകാലം എക്കണോമിക് ടൈംസ് പത്രത്തിന്റെ കേരളത്തിലെ ബ്യുറോ ചീഫ് ആയിരുന്നു. പാലാ രാമപുരം അരമനകര മനയിൽ പരേതനായ എൻ സുകുമാരൻ നമ്പൂതിരിപ്പാടിന്റെയും സുകുമാരി അന്തർജ്ജനത്തിന്റെയും മകനാണ്. ഡെക്കാൻ ഹെറാൾഡ്, പി ടി ഐ എന്നീ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സാമ്പത്തിക കാര്യ പത്രപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ സംഭാവന നല്കാൻ കഴിഞ്ഞു. ഷേർളിയാണ് ഭാര്യ. തരുൺ മകനാണ്. ശാലിനി, സീമ എന്നിവർ സഹോദരിമാരാണ്.
സംസ്കാരം ഇന്ന് ഉച്ചക്ക് രാമപുരത്തെ വീട്ടുവളപ്പിൽ.