അയോദ്ധ്യ കേസ്; സുപ്രീം കോടതിയുടെ വിധി ദു:ഖകരമെന്ന് സമസ്ത

ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധി ദു:ഖകരവും നിരാശാജനകവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും പറഞ്ഞു. എന്നാല്‍ സമാധാനവും സൗഹൃദവും തകരാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു.

അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാമക്ഷേത്ര നിർമാണത്തിന് നൽകണമെന്നും പകരം പള്ളി പണിയാൻ അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽ തന്നെ നൽകണമെന്നുമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചത്.