ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു: മൂന്ന് പേര്‍ മരിച്ചു

കാസര്‍ഗോഡ് ശബരിമല തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നു പേര്‍ മരിച്ചു.  മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപറമ്പ് സ്വദേശി മോനപ്പ മേസ്ത്രി, ബെജ്ജ സ്വദേശി കിശന്‍ എന്നിവരാണ് മരിച്ചത്. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് കൊല്ലൂര്‍-മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി പോകുന്നതിനിടയ്ക്കാണ് അപകടം.