‘സെക്സി ദുര്‍ഗ ഇവിടെ പ്രദര്‍ശിപ്പിക്കാം, പ്രത്യേക പ്രദര്‍ശനം രാഷ്ട്രീയ പ്രതിരോധം’ കമല്‍

ഗോവന്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ നിന്ന് പുറത്താക്കപ്പെട്ട എസ് ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും. കേരളത്തിന്റെ അന്താരാഷ്ട്ര ചലചിത്ര മേളയായ ഐഎഫ്എഫ്‌കെയില്‍ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയുടെ പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചതായി ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായാണ് സിനിമയുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കുക.

പ്രത്യേക പ്രദര്‍ശനത്തെ കുറിച്ച് സിനിമയുടെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനോട് സംസാരിച്ചിരുന്നു. അദ്ദേഹം തന്റെ സിനിമ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സമ്മതിച്ചതായി കമല്‍ മാധ്യമങ്ങളോട് അറിയിച്ചു.

ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലചിത്ര മേളയില്‍ മലയാളം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മത്സര വിഭാഗത്തില്‍ ഉള്‍ു്ുെടുത്താത്തതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ സിനിമ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് ഗോവന്‍ ചലചിത്ര മേളയില്‍ സിനിമ ഉള്‍പ്പെടുത്തിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെട്ട് പിന്‍വലിച്ചു. ഇതിനെതിരെ സനല്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നെങ്കിലും ഗോവ രാജ്യാന്തര ചലചിത്ര മേളയില്‍ എസ് ദുര്‍ഗയുടെ പ്രദര്‍ശനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.