എസ് ദുര്‍ഗയുടെ സെന്‍സര്‍ ചെയ്ത പകര്‍പ്പ് നല്‍കാന്‍ ആവശ്യപ്പെട്ട് ഐഎഫ്എഫ്‌ഐ ഡയറക്ടര്‍

ദിവസങ്ങള്‍ നീണ്ട അനിശ്ചത്വത്തിനൊടുവില്‍ എസ് ദുര്‍ഗയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനോട് ചിത്രത്തിന്റെ 35 എംഎം പ്രിന്റിലുള്ള സെന്‍സര്‍ ചെയ്ത പകര്‍പ്പ് നല്‍കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡയറക്ടര്‍ സുനിത് ടാന്‍ഡന്‍ ആവശ്യപ്പെട്ടു. സുനിത് ടാന്‍ഡന്‍ സനല്‍കുമാര്‍ ശശിധരന് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കോപ്പിയോടൊപ്പം സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും, രണ്ട് ഡിവിഡിയും നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗോവ ചലിചിത്ര മേളയില്‍ എസ് ദുര്‍ഗയ്ക്ക് പ്രദാര്‍ശനാനുമതി നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി കേരളാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ച തള്ളിയിരുന്നു. സിംഗിള്‍ ബെഞ്ച് വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് തള്ളിയത്.

ഇന്ത്യന്‍ പനോരമയില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം കേന്ദ്രത്തിന്റെ ഇളവ് വേണം. പനോരമ ജൂറി സിനിമയുടെ സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പ് കണ്ട് അംഗീകാരം നല്‍കിയെങ്കിലും കേന്ദ്രത്തില്‍ നിന്ന് അപ്പീല്‍ നേടിയിരുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സെന്‍സര്‍ ചെയ്ത പകര്‍പ്പ് ഹാജരാക്കാന്‍ ഡയറക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read more

https://www.facebook.com/photo.php?fbid=1744755338902285&set=a.585660471478450.1073741827.100001035072627&type=3&theater