ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍

പാലക്കാട്ടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ഒരാളെ അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് അറസ്റ്റിലായത്. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ പിടിയാലായത് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളെന്നാണ് വിവരം. നേരത്തെ, കേസില്‍ മുണ്ടക്കയത്ത് നിന്ന് മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.