ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും മാസ്‌ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ

രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം.

ട്രെയിനിലും റെയിൽവേ സ്റ്റേഷനുകളിലും മാസ്‌ക് ധരിക്കാതെ പ്രവേശിക്കുന്നത് അഞ്ഞൂറു രൂപ പിഴ വിധിക്കാവുന്ന കുറ്റമാക്കി ഉത്തരവിറക്കി.

ഇതു സംബന്ധിച്ച സർക്കുലർ ഇന്നാണ് റെയിൽവേ പുറത്തിറക്കിയത്. മാസ്‌ക് ധരിക്കാതെ പ്രവേശിക്കുന്നത് റെയിൽവേ ആക്ട് പ്രകാരം കുറ്റകരമാണെന്ന് ഉത്തരവിൽ പറയുന്നു.

സർക്കുലർ വന്ന തീയതി മുതൽ ആറ് മാസത്തേക്കാണ് നിയന്ത്രണം. അതേസമയം ട്രെയിനിൽ സഞ്ചരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന വാർത്ത വ്യാജമാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു.