ധര്‍മ്മടവും തൃക്കരിപ്പൂരും ഉള്‍പ്പെടെ സംസ്ഥാനത്ത് ഏഴു ബൂത്തുകളില്‍ 19-ന് റീ പോളിംഗ്

കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ബൂത്തുകളില്‍ക്കൂടി റീപോളിംഗ് നടത്തും. കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ധര്‍മ്മടത്തും കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലുമാണ് റീ പോളിംഗ് നടക്കുക.

കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ പെട്ട ധര്‍മ്മടത്തെ ബൂത്ത് നമ്പര്‍ 52-ലും,53-ലും കാസര്‍ഗോഡ് തൃക്കരിപ്പൂരിലെ ബൂത്ത് നമ്പര്‍ 48-ലും ആണ് റീപോളിംഗ് നടക്കുക. കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും.

Read more

കാസര്‍ഗോഡ്കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്ളോക്ക് എന്നിവിടങ്ങളിലും കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്. റീ പോളിംഗ് നടക്കുന്നതില്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കാസര്‍ഗോഡ് മണ്ഡലത്തിലെ ഒരു ബൂത്തും ഉള്‍പ്പെടുന്നു.