പക്ഷികളെ കുരുതി കൊടുത്ത് റോഡ് വികസനം വീണ്ടും; ചത്തത് നൂറിലേറെ പക്ഷികള്‍ , ഉപ കരാറുകാരന് എതിരെ കേസ്

സംസ്ഥാന പാത വികസനത്തിന്റെ പേരിലും ധാരാളം പക്ഷികള്‍ക്ക് ജീവന്‍ നഷ്ടമായി . മലപ്പുറം മേലാറ്റൂരില്‍ വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് മരം മുറിച്ചു മാറ്റിയത്. നിരവധി പക്ഷികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍.

സംഭവത്തില്‍ ഉപ കരാറുകാരനെതിരെ കേസെടുത്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്. പിഡബ്ല്യുഡി എഞ്ചിനിയറോട് വിശദീകരണം തേടും. സംസ്ഥാന പാത വികസനത്തിന്റെ പേരില്‍ മുറിച്ചു മാറ്റിയ മരങ്ങളിലും സംരക്ഷിത വിഭാഗത്തില്‍പ്പെട്ട നിരവധി പക്ഷികള്‍ കൂടുകൂട്ടിയിരുന്നു.

Read more

കഴിഞ്ഞ ദിവസം ദേശീയ പാത വികസനത്തിന്റെ പേരില്‍ മരങ്ങളില്‍ മുറിച്ചത് വലിയ വിവാദമായിരുന്നു. അനുമതിയില്ലാതെ നടന്ന മരം മുറിയില്‍ നൂറുകണക്കിന് പക്ഷികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ വന്യജീവി നിയമപ്രകാരം വനം വകുപ്പ് കേസെടുത്തിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വനം മന്ത്രി എ കെ ശശീന്ദ്രനും എതിരെ മരം മുറിക്കല്‍ നടപടിക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.