'ഉള്ളി സുരയേക്കാൾ വേ​ഗത്തിലാണ് സവർക്കറിനെ ന്യായീകരിക്കുന്നത്'; സത്യത്തിൽ ഗവർണർ ആണോ ബിജെപി പ്രസിഡൻ്റ്  എന്ന് റിജിൽ മാക്കുറ്റി

കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. കേരളത്തിലെ മുൻഗവർണ്ണർമാർക്ക് അപമാനമാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു. ഗവർണർ സത്യത്തിൽ ഇപ്പോൾ ബിജെപി പ്രസിഡൻ്റ് ആണ്. രാജ് ഭവൻ്റെ പേര് മാറ്റി ആർഎസ്എസ് കാര്യാലയം എന്നാക്കണമെന്നും  റിജിൽ മാക്കുറ്റി കുറിപ്പിൽ പറഞ്ഞു.

കേരളത്തിലെ മുൻ ഗവർണ്ണർമാർക്ക് അപമാനമാണ് ഇയാൾ. പദവിയുടെ വില അറിയാത്ത കൊഞ്ഞാണൻ. ശമ്പളം ആർഎസിഎസിൻ്റെ നാഗ്പൂർ ആസ്ഥാനത്ത് നിന്ന് കിട്ടുന്നത് എന്നാണ് വിചാരം. ഉള്ളി സുരയേക്കാൾ വലിയ ആവേശത്തിലാണ് പത്ര സമ്മേളനം നടത്തി സംഘപരിവാർ തീവ്രവാദികളായ സവർക്കറെയും ഗോൾവാക്കർന്യായീകരിക്കുന്നത് റിജിൽ മാക്കുറ്റി പറഞ്ഞു.

 

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം; 

കേരളത്തിലെ മുൻഗവർണ്ണർമാർക്ക് അപമാനമാണ് ഇയാൾ. പദവിയുടെ വില അറിയാത്ത കൊഞ്ഞാണൻ. ശമ്പളം RSS ൻ്റെ നഗ്പൂർ ആസ്ഥാനത്ത് നിന്ന്

 

കിട്ടുന്നത് എന്നാണ് വിചാരം. ഉള്ളി സുരയേക്കാൾ വലിയ ആവേശത്തിലാണ് പത്ര സമ്മേളനം
നടത്തി സംഘ പരിവാർ തീവ്രവാദികളായ സവർക്കറെയും ഗോൾവാക്കറെയും ന്യായീകരിക്കുന്നത്.
സത്യത്തിൽ ഇയാൾ ആണോ ഇപ്പോൾ BJP പ്രസിഡൻ്റ്. രാജ് ഭവൻ്റെ പേര് മാറ്റി
RSS കാര്യാലയം എന്നാക്കണം.