ലോക്ഡൗൺ ഫലപ്രദം; നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണങ്ങള്‍, കേരളത്തിൽ വ്യാപനനിരക്ക് കൂടിയ ‌വൈറസ് വകഭേദമെന്നും മുഖ്യമന്ത്രി

കേരളത്തിൽ ലോക്ഡൗൺ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോ​ഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായെങ്കിലും പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 12, 13 തീയതികളില്‍ ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവാദമുള്ളൂ. 12നും 13നും ടേക്ക് എവേ, പാഴ്സല്‍ സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ അനുവദനീയമല്ല.

രോഗികളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ട്. ആശുപത്രിയിലെ തിരക്ക് കുറയുകയാണ്. ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചു. ജനങ്ങള്‍ സഹകരിച്ചു. അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാനായി.

മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണസംഖ്യ കുറഞ്ഞു. പക്ഷേ പൂര്‍ണമായി ആശ്വസിക്കാനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

Read more

കൊറോണ വൈറസ് വകഭേദങ്ങളെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നതെന്നും കേരളത്തിൽ, വ്യാപനനിരക്ക് കൂടിയ ഡെൽറ്റ വൈറസ് വകഭേദമാണ് കൂടുതൽ കണ്ടുവരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.