അപ്പവും വീഞ്ഞും നാവില്‍ നല്‍കരുത്; രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിലക്കാന്‍ നിയമശുപാര്‍ശ

Gambinos Ad
ript>

കുര്‍ബാനകളില്‍ വിശ്വാസികള്‍ക്ക് നല്‍കുന്ന അപ്പവും വീഞ്ഞും അടക്കം രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിലക്കാന്‍ നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.  ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുള്ള ഇത്തരം ചടങ്ങുകളും ആരാധനരീതികളും നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തരം ഒരു നിയമത്തിന്റെ ആവശ്യകത ഉയര്‍ന്നു വന്നത്. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Gambinos Ad

‘ദി കേരള റെഗുലേഷന്‍ ഓഫ് പ്രൊസീജിയേഴ്‌സ് ഫോര്‍ പ്രിവന്റിങ് പേഴ്സണ്‍ ടു പേഴ്സണ്‍ ട്രാന്‍സ്മിഷന്‍ ഓഫ് ഇന്‍ഫെക്ഷിയസ് ഓര്‍ഗാനിസംസ്’ എന്നാണ് നിര്‍ദിഷ്ട നിയമത്തിന്റെ പേര്. സമിതി തയ്യാറാക്കിയ കരട് ബില്ലില്‍ ഏതൊക്കെ ചടങ്ങാണ് വിലക്കേണ്ടതെന്ന് എടുത്ത് പറഞ്ഞിട്ടില്ല. നിയമം നിലവില്‍ വരുന്നതിന് മുന്നോടിയായി കമ്മീഷന്‍തന്നെ ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടും. തുടര്‍ന്ന് ആവശ്യമായ മാറ്റം വരുത്തി സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാരിന് സ്വീകാര്യമെങ്കില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കാം.

ഉമിനീര്‍, വായു, രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴി പകരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ നിയന്ത്രിക്കലാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. നിയമം നിലവില്‍ വന്നാല്‍ ഇത് ലംഘിക്കുന്നവര്‍ക്ക് ആറുമാസം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ നല്‍കാനാണ് വ്യവസ്ഥ.

ടൂത്ത് ബ്രഷ്, മുഖാവരണങ്ങള്‍ എന്നിവ ഉപയോഗിച്ച ശേഷം മറ്റൊരാള്‍ക്ക് കൈമാറുന്നതും കുറ്റകരമാകും. കുര്‍ബാന എന്ന ഒരു മതത്തിന്റെ ചടങ്ങ് മാത്രമല്ല. രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള എല്ലാ മതചടങ്ങുകളും നിയമത്തിന്റെ പരിധിയില്‍ വരും.