കനത്ത മഴയ്ക്ക് സാദ്ധ്യത; കോഴിക്കോടും മലപ്പുറത്തും ബുധനാഴ്ച റെഡ് അലര്‍ട്ട്

കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളില്‍ 20 സെന്റിമീറ്ററിലധികം മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

ന്യൂനമര്‍ദ്ദംശക്തിപ്രാപിച്ച് പശ്ചിമ ബംഗാള്‍ – ഒഡീഷാ തീരത്തേക്ക് അടുത്തിട്ടുണ്ട്. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 15, 16 തിയതികളില്‍ ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യാനിടയുണ്ട്.പതിനേഴിനു ശേഷം മഴ കുറയാനാണ് സാധ്യത.