പ്രതിപക്ഷ വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റ് രത്തൻ ഖേൽക്കര്‍; അവധി ദിവസം സെക്രട്ടറിയേറ്റിലെത്തി

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ രത്തൻ ഖേൽക്കര്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുത്ത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രി വിഡി സതീശന്‍റെ സെക്രട്ടറിയാക്കിയതിൽ സാമൂഹിക മാധ്യമങ്ങളിൽ അ‌ടക്കം വിമർശനമുയർന്നിരുന്നു.

അതേസമയം മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കറിനെ നിയമിച്ചതിൽ അഭിപ്രായം പറയാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ എന്നും അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാനില്ല എന്നും കെസി വേണുഗോപാൽ പറഞ്ഞു

അതിനിടെ രത്തൻ ഖേൽക്കരുടെ നിയമനം ബംഗാളിലേതിന് സമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കെസി വേണുഗോപാലിന് കേരളത്തെപ്പറ്റി പറയാൻ കഴിയുന്നില്ല കോൺഗ്രസിന് അകത്തുതന്നെ പ്രശ്നങ്ങൾ ഉണ്ട് ശക്തമായി ന്യായീകരിക്കാനോ എതിർക്കാനോ കോൺഗ്രസ് തയ്യാറാകുന്നില്ല എന്നും മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള തീരുമാനമാണിതെന്നും എം വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചു.

Latest Stories

കാഫിർ സ്ക്രീൻഷോട്ട് വിവാദം; പുനരന്വേഷണത്തിന് എസ്ഐടി രൂപീകരിക്കാൻ സർക്കാർ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: അഞ്ച് പൊലീസുകാരെയും ഉടൻ സസ്‌പെൻഡ് ചെയ്യും

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍; ആത്മഹത്യ ഭര്‍തൃവീട്ടുകാരുടെ പീഡനത്തെതുടർന്നെന്ന് യുവതിയുടെ കുടുംബം

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

ഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം, തൃപ്രയാറ് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്; മുഖ്യമന്ത്രിക്കായി കോൺഗ്രസ് നേതാവിന്‍റെ ശയനപ്രദക്ഷിണവും

'കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു, കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചു'; അൻസിബയ്ക്ക് പിന്നാലെ ടിനി ടോമിനെതിരെ ആരോപണവുമായി നീന കുറുപ്പ്

‘അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാനില്ല, ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ’; രത്തൻ യു ഖേൽക്കറുടെ നിയമനത്തിൽ കെ സി വേണുഗോപാൽ

'ഇതുവരെ അമ്മയുടെ കാര്യം പറഞ്ഞ് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിട്ടില്ലല്ലോ? ഈ വെള്ളിടി വാർത്ത കേട്ടപ്പോഴാണ് സംസാരിക്കാമെന്നു തീരുമാനിച്ചത്'; ടിനി ടോം

'പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നു, മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് അതിജീവിത