പതിമൂന്നുകാരിയെ പീഡിപ്പിച്ച് സൗദിയിലേക്ക് കടന്ന പ്രതിയെ കേരളത്തില്‍ തിരികെയെത്തിച്ച് കുടുക്കിയത് മെറിന്‍ ജോസഫ് ഐ.പി.എസ്

ക്ലാപ്പനയില്‍ പതിമൂന്നുകാരിയെ പീഡനത്തിരയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ പൊലീസ് കേരളത്തിലേക്കെത്തിച്ചു. പ്രതി സുനില്‍ കുമാറിനെയാണ് പുലര്‍ച്ചെ ഒരുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പ്രതിയെ ഇന്റപോളിന്റെ സഹായത്തോടെ റിയാദില്‍ നിന്നും അറസ്റ്റ് ചെയ്തത്.

2017 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം.  പെണ്‍കുട്ടിയെ സുനില്‍ കുമാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ റിയാദിലേക്ക് കടന്നു. പീഡനം നടന്ന ശേഷം കൊല്ലം ഇഞ്ചക്കാട്ടെ സര്‍ക്കാര്‍ മഹിള മന്ദിരത്തിലാക്കിയ പെണ്‍കുട്ടി അവിടെ വെച്ച് ആത്മഹത്യ ചെയ്തു.

Read more

കഴിഞ്ഞ മാസം 20 നാണ് പ്രതി റിയാദില്‍ ഉള്ളതായി പൊലീസിന് വിവരം ലഭിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.