'ഡി.സി.സി പ്രസിഡന്റുമായി സഹകരിച്ചു പോകാന്‍ സാധ്യമല്ല; ഹക്കിം കുന്നിലിനെ മാറ്റണം'; പ്രചാരണപരിപാടികള്‍ നിര്‍ത്തിവെച്ച് ഉണ്ണിത്താന്‍ മടങ്ങി

കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലിനെ മാറ്റാതെ പ്രചാരണം സാധ്യമല്ലെന്ന് ഉണ്ണിത്താന്‍ അറിയിച്ചു. പ്രതിഷേധ സൂചകമായി ചെര്‍ക്കളയില്‍ നടത്താനിരുന്ന ഇന്നത്തെ പ്രചാരണ പരിപാടി ഉണ്ണിത്താന്‍ ഉപേക്ഷിച്ചു. ഡി.സി.സി പ്രസിഡന്റ് പറയുന്നതു പോലെ ചലിക്കാന്‍ തനിക്കാവില്ലെന്നാണ് ഉണ്ണിത്താന്റെ നിലപാട്.

Read more

പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഉണ്ണിത്താന്‍ ആദ്യ ദിവസം ഉച്ചഭക്ഷണം പോലും ലഭിച്ചില്ലെന്നും ആരോപിച്ചു. പ്രചാരണ പരിപാടിക്ക് കൃത്യമായ രൂപരേഖയില്ലെന്നും പ്രസിഡന്റ് ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞതായി ന്യൂസ് 18 കേരള റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം വിവാദമായതോടെ ആക്ഷേപങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ യു.ഡി.എഫ് നേതാക്കളുടെ യോഗം ഡിസിസി വിളിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.