രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍; കുടുംബത്തിന് പതിനാറ് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു

നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

Read more

രാജ്കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപവീതം എന്ന കണക്കിലാണ് 16 ലക്ഷം രൂപ നിശ്ചയിച്ചത്.