മാതൃഭൂമി എക്‌സിക്യൂട്ടീവ് എഡിറ്ററായി രാജീവ് ദേവരാജ് ചുമതലയേൽക്കും; ഉണ്ണി ബാലകൃഷ്ണന്‍ രാജിവെച്ചു ‍

മാതൃഭൂമി ന്യൂസ് ചാനൽ എക്സിക്യൂട്ടീവ് എഡിറ്ററായി രാജീവ് ദേവരാജ് ചുമതലയേല്‍ക്കും. ജൂലൈ ഒന്നിന് അദ്ദേഹം പുതിയ ചുമതലയേൽക്കും.

ചീഫ് ഓഫ് ന്യൂസ് ആയിരുന്നു ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസില്‍ നിന്ന് രാജി വച്ചതിന് പിന്നാലെയാണ് രാജീവ് ദേവരാജിന്റെ നിയമനം.

നിലവില്‍ മീഡിയ വണ്‍ ചാനലിന്റെ എഡിറ്റര്‍ പദവിയൊഴിഞ്ഞാണ് രാജീവ് ദേവരാജ് മാതൃഭൂമിയിലേക്കെത്തുന്നത്. സൂര്യ, കൈരളി, ഇന്ത്യാവിഷന്‍, മനോരമ ന്യൂസ്, ന്യൂസ് 18, മീഡിയ വൺ എന്നീ ചാനലുകളിലാണ് രാജീവ് ദേവരാജ് മുമ്പ് പ്രവർത്തിച്ചത്.

2016ല്‍ ചാനലിന്റെ തുടക്കം മുതല്‍ 2020 വരെ ന്യൂസ് 18 കേരളയുടെ എഡിറ്ററായിരുന്നു രാജീവ് ദേവരാജ്. 2020ലാണ് ന്യൂസ് 18 കേരളയില്‍ നിന്ന് മീഡിയ വണ്‍ ചാനലിലെത്തുന്നത്.