ഓഖി ചുഴലിക്കാറ്റ്: താളം തെറ്റി തെക്കന്‍ കേരളത്തിലെ ട്രെയിന്‍ സര്‍വീസുകള്‍

സംസ്ഥാനത്ത് ഭീതി വിതയ്ക്കുന്ന ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ 12 ട്രെയ്‌നുകള്‍ റദ്ദാക്കി. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ചില ട്രെയിനുകള്‍ വ്യാഴാഴ്ച്ച റദ്ദാക്കിയിരുന്നു. ഇതിനു പുറമെ ചില ക്രമീകരണങ്ങള്‍ കുടി റെയില്‍വേ വരുത്തിയിട്ടുണ്ട്.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ (56310)
കോട്ടയം-എറണാകുളം പാസഞ്ചര്‍ (56386)
എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍ (56362)

നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ (56363)
പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ് (16791)
പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസ് (16792)

ശനിയാഴ്ച്ച റദ്ദാക്കിയ തീവണ്ടികള്‍

പുനലൂര്‍-കൊല്ലം പാസഞ്ചര്‍ (56333)
കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ (56334)
കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ (56309)
തിരുവനന്തപുരം-നാഗര്‍കോവില്‍ (56313)
പുനലൂര്‍-കന്യാകുമാരി (56715)

* ട്രെയിന്‍ നമ്പര്‍ 16861 പോണ്ടിച്ചേരി – കന്യാകുമാരി എക്‌സ്പ്രസ് നാഗര്‍കോവിലില്‍ യാത്ര അവസാനിപ്പിക്കും.

* ട്രെയിന്‍ നമ്പര്‍ 16382 കന്യാകുമാരി – മുംബൈ സിഎസ്ടി എക്‌സ്പ്രസ് കേപ്പിനും നാഗര്‍കോവിലിനുമിടയ്ക്ക് ഭാഗികമായി യാത്ര അവസാനിപ്പിക്കും.

* മംഗളൂരു – നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് (16605) വ്യാഴാഴ്ച കൊല്ലത്ത് യാത്ര അവസാനിപ്പിച്ചു. വെള്ളിയാഴ്ച നാഗര്‍കോവില്‍ – ഏറനാട് എക്‌സ്പ്രസ് (16606) കൊല്ലത്തുനിന്നു യാത്ര ആരംഭിക്കും.

* മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649) വ്യാഴാഴ്ച തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ചു.

* വെള്ളിയാഴ്ച നാഗര്‍കോവില്‍ – മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നു യാത്ര ആരംഭിക്കും.