കാർഷിക പ്രശ്നം അറിയാൻ രാഹുൽ ​ഗാന്ധി തൃശ്ശിലേരിയിലെ നെൽപ്പാടങ്ങളിലെത്തി

Advertisement

വയനാട്​ മണ്ഡലത്തിൽ ത്രിദിന സന്ദർശനത്തിനെത്തിയ രാഹുൽഗാന്ധി കർഷക പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിന് തൃശ്ശിലേരി കാക്കവയലിലെ നെൽപ്പാടങ്ങളിലെത്തി.

പാരമ്പര്യ നെല്‍ക്കർഷകന്‍ ജോണ്‍സണ്‍ ഓലിയപ്പുറത്തിന്‍റെ നെൽപ്പാടം സന്ദർശിച്ച ശേഷം കർഷകരുടെ തന്നെ മില്ലിലെത്തിയ രാഹുൽ ഗാന്ധി കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. കർഷകർ നേരിടുന്ന പ്രതിസന്ധികൾ നേരിട്ട് മനസ്സിലാക്കിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

തിരുനെല്ലി അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ ഫീൽഡ് സന്ദർശിച്ച രാഹുൽ കർഷകരുമായി ആശയവിനിമയം നടത്തി. മാനന്തവാടി ജില്ലാ ആശുപത്രിയിലും സന്ദർശനം നടത്തിയാണ് രാഹുൽ മടങ്ങിയത്.

കളക്ടറേറ്റിൽ നടന്ന ദിശ അവലോകന യോഗത്തിൽ പരമ്പരാഗത വയനാടൻ നെല്ലിനങ്ങളുടെ സംരക്ഷണത്തിനും ജൈവകൃഷി പ്രോത്സാഹനത്തിനും ഊന്നൽ നൽകണമെന്ന് രാഹുൽ നിർദേശിച്ചു.