ജനനായകാ...കൊടിയേന്തിടാം...കേരളത്തിന്റെ സാംസ്‌കാരിക തനിമയും ദൃശ്യ ഭംഗിയും എടുത്തു കാട്ടി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനം

കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതി രാഹുല്‍ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് പ്രചരണഗാനമെത്തി. കേരളത്തിന്റെ പ്രകൃതി ഭംഗിയും സാംസ്‌കാരിക പൈതൃകവും കോര്‍ത്തിണക്കിയതാണ് വീഡിയോ. പിന്നണി ഗായകന്‍ അജയ്ശ്രാവണ്‍ ആണ് ഗാനം പാടിയിരിക്കുന്നത്. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്.