കർഷക പ്രതിഷേധം; അർജ്ജുന, പത്മ പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് പഞ്ചാബിൽ നിന്നുള്ള കായികതാരങ്ങൾ

Advertisement

 

കർഷകരെ പ്രതിഷേധത്തിലേക്ക് നയിച്ച വിവാദമായ മൂന്ന് കാർഷിക ഓർഡിനൻസുകൾ കേന്ദ്ര സർക്കാർ പിൻവലിച്ചില്ലെങ്കിൽ തങ്ങൾക്ക് ലഭിച്ച എല്ലാ മെഡലുകളും അവാർഡുകളും തിരികെ നൽകുമെന്നും ഡൽഹി ഉപരോധിക്കുമെന്നും പഞ്ചാബിൽ നിന്നുള്ള ഒരു കൂട്ടം മുൻനിര കായികതാരങ്ങളും പരിശീലകരും അറിയിച്ചു.

ഗുസ്തിക്കാരനും പത്മശ്രീ അവാർഡ് ജേതാവുമായ കർതാർ സിംഗ്, ഒളിമ്പിക് സ്വർണ മെഡൽ ജേതാവും ഹോക്കി കളിക്കാരനുമായ ഗുർമയിൽ സിംഗ്, ഇദ്ദേഹം അർജ്ജുന അവാർഡ് ജേതാവുമാണ്. ഹോക്കി കളിക്കാരനും അർജ്ജുന അവാർഡ് ജേതാവുമായ ഒളിമ്പ്യൻ സഞ്ജൻ ചീമ, “ഗോൾഡൻ ഗേൾ” എന്ന് വിളിക്കപ്പെടുന്ന മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ രാജ്ബീർ കൗർ എന്നിവരാണ് കർഷകരെ പിന്തുണച്ച കായികതാരങ്ങൾ.

കർഷകർക്ക് അനുകൂലമല്ലാത്തതിനാൽ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ജലന്ധർ പ്രസ് ക്ലബിൽ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ഇവർ പറഞ്ഞു.

“എല്ലാ പത്മ, അർജ്ജുന അവാർഡുകളും എല്ലാ മെഡലുകളും പഞ്ചാബിന്റെ കായികതാരങ്ങൾ തിരികെ നൽകും … അതിൽ 150- ഓളം പേർ ഉണ്ടാകും,” പത്രസമ്മേളനത്തിൽ കായികതാരങ്ങള്‍ വ്യക്തമാക്കി.