അടിമലത്തുറയിലെത്തിയ മന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിഷേധം

ഓഖി ദുരുതബാധിത പ്രദേശമായ അടിമലത്തുറയിലെത്തിയ മന്ത്രി തോമസ് ഐസക്കിനെതിരെ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം. ജോലി നഷ്ടപ്പെട്ടവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരത്തുകയാണ് നല്‍കിയതെന്ന് പറഞ്ഞാണ് മത്സ്യതൊഴിലാളികള്‍ പ്രതിഷേധിച്ചത്.
. മോശം റേഷനരി നല്‍കിയതിലും തൊഴിലാളികള്‍ പ്രതിഷേിച്ചു. കടബാധ്യത തീര്‍ക്കാന്‍ സഹായം ചെയ്യണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

പ്രതിഷേധത്തെതുടര്‍ന്ന് നഷ്ടപരിഹാരത്തുക സംബന്ധിച്ചുള്ള പരാതി പരിഹരിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഒരുക്കാമെന്നും തോമസ് ഐസക് പറഞ്ഞു. തൊഴിലാളികളുടെ പ്രതിഷേധത്തുടര്‍ന്ന് മന്ത്രി സന്ദര്‍ശനം പൂര്‍ത്തിയാകാതെ മടങ്ങി.