മൂന്ന് മലയാളി വ്യവസായികളുടെ പ്രൈവറ്റ് ജെറ്റുകള്‍ ഒരേ സമയം കേരളത്തില്‍

ശതകോടീശ്വരന്‍മാരായ മൂന്ന് മലയാളി വ്യവസായികളുടെ പ്രൈവറ്റ് ജറ്റുകള്‍ ഒരേ സമയം ഇന്ന് കേരളത്തില്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ A6 YMA ഗള്‍ഫ്സ്ട്രീം ജി550 തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍, ശോഭാ ഡവലപ്പേഴ്‌സ് ഉടമ പി എന്‍ സി മേനോന്റെ ഗള്‍ഫ് സ്ട്രീം ജി500 M-ENON കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ  T S കല്യാണരാമന്റെ VT-KJL എംബ്രയര്‍ ഫെനോം എന്നിവ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലുമാണ് ലാന്‍ഡ് ചെയ്തിരിക്കുന്നത്.

യൂസഫലിയുടെ വിമാനം അബുദാബിയില്‍ നിന്നും ഇന്നലെ വൈകിട്ട് 4.23നാണ് തിരുവനന്തപുരത്ത് ഇറങ്ങിയത്. പി എന്‍ സി മേനോന്റെ ജെറ്റ് ദുബായിയില്‍ നിന്ന് എത്തി കൊച്ചിയില്‍ ലാന്‍ഡു ചെയ്തത് ഇന്നുച്ചയ്ക്ക് 2.43 നാണ്.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വിമാനം ഏപ്രില്‍ 28 ന് ഡല്‍ഹിയില്‍ നിന്നെത്തി നെടുമ്പാശേരിയില്‍ കിടക്കുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും പറയന്നുയര്‍ന്ന് കടലിന് മീതെ പറന്ന് ശേഷം ഉച്ചക്ക് 12.10 ന് വീണ്ടും ലാന്‍ഡ് ചയ്യുകയായിരുന്നു.

Read more