സ്വകാര്യ ബസ് സമരം മാറ്റിവച്ചു

സംസ്ഥാനവ്യാപകമായി ജനുവരി 31 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റി വച്ചു. തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്. ബസ്സുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ  ഉറപ്പിനെ തുടര്‍ന്നാണ്‌ തീരുമാനം.

ബസ് വ്യവസായവുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ബസ് ഉടമ പ്രതനിധികള്‍ അറിയിച്ചു.

അതേസമയം ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഹരിച്ചില്ലെങ്കില്‍ വീണ്ടും സമരമെന്നും ഉടമകള്‍ പറഞ്ഞു.ഡീസല്‍ ചാര്‍ജ് വിലവര്‍ധനയ്ക്ക് ആനുപാതികമായി ബസ്സ് ചാര്‍ജ് വര്‍ധിപ്പിക്കുക,മിനിമം ചാര്‍ജ് പത്ത് രൂപയാക്കി ഉയര്‍ത്തുക എന്നിങ്ങനെയാരുന്നു ബസ്സുടമകളുടെ ആവശ്യങ്ങള്‍.