പോക്‌സോ കേസ്; മുന്‍ അധ്യാപകന്‍ കെ.വി ശശികുമാറിന് ജാമ്യം

പോക്‌സോ കേസില്‍ അറസ്റ്റിലായ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകന്‍ കെ. വി ശശികുമാറിന് ജാമ്യം. മഞ്ചേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് പോക്സോ കേസുകളിലാണ് ജാമ്യം. പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് അധ്യാപകന് എതിരെ പരാതി നല്‍കിയത്.

അധ്യാപനത്തില്‍ നിന്ന് വിരമിക്കുന്ന സമയത്ത് ശശികുമാര്‍ ഫെയ്‌സ്ബുക്കില്‍ അനുഭവക്കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് താഴെ കമന്റുകളിലൂടെയാണ് പെണ്‍കുട്ടികള്‍ മീ ടു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ശശികുമാറിനെതിരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മെയിലാണ് ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയിരുന്ന ശശികുമാറിനെ വയനാട് ബത്തേരിക്ക് സമീപത്തെ ഹോം സ്റ്റേയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അമ്പതിലധികം പീഡനപരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. 30 വര്‍ഷത്തോളം ഇയാള്‍ വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയിരുന്നു.