ദേശീയപാതയിൽ കുഴികളെങ്കിൽ റിയാസിന്റെ സംസ്ഥാന പാതയിൽ കുളങ്ങൾ; റിയാസിന് മറുപടി നൽകി സുരേന്ദ്രൻ

ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരെ പരിഹസിച്ച പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ബി.ജെ.പി അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശിയ പാതയിൽ മുഴുവൻ കുഴികളാണെന്നുള്ള റിയാസിന്റെ പരിഹാസത്തെ, അങ്ങനെ ആണെങ്കിൽ സംസ്ഥ പാതയിൽ മുഴുവൻ കുളങ്ങൾ ആയിരിക്കും എന്നുള്ള മറുപടിയാണ് സുരേന്ദ്രൻ നൽകിയത്.

ദേശീയപാത കുഴികളാണെങ്കില്‍ റിയാസിന്റെ സംസ്ഥാനപാത മുഴുവന്‍ കുളങ്ങളാണ്. ഒരു മന്ത്രി നിയമസഭയില്‍ പറയേണ്ടതല്ല ഇതൊന്നും. നമ്മുടെ പൊതുമരാമത്ത് വകുപ്പിന്റെ കാര്യം അറിയണമെങ്കില്‍ പാലാരിവട്ടം പാലത്തിന്റെ അവസ്ഥയെടുത്താല്‍ പോരെ? മന്ത്രി റിയാസിന്റെ നാടായ കൂളിമാടില്‍ ആറ് മാസം പ്രായമായ പാലം നിന്ന നില്‍പ്പിലല്ലേ വീണതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

മോദി സർക്കാർ വന്നെത്തിണ് ശേഷം ദേശിയ പാത വികസനത്തിന്റെ കാര്യത്തിൽ വലിയ പുരോഗതിയാണ് കൈവരിച്ചതെന്നും അതിന്റെയൊന്നും കുറച്ച് കാണരുതെന്നും സുരേന്ദ്രൻ പറഞ്ഞു. വർഷത്തിൽ എട്ടുമാസം മഴപെയ്യുന്ന നാട്ടിൽ മറ്റു സംസ്ഥാനങ്ങളെ പോലെ പണി നടത്തുക ബുദ്ധിമുട്ടാണ്. എന്നാൽ ഇതിനെയെല്ലാം മറികടക്കുന്ന രീതിയിൽ വളരെ വേഗത്തിലാണ് മോദി സർക്കാർ സംസ്ഥാനത്ത് ദേശീയ പാത വികസനം നടത്തുന്നത്.

സംസ്ഥാനത്ത് ഇത്രയേറെ ദേശീയപാത വികസനം മുൻപ് ഉണ്ടായിട്ടില്ല. ഇനിയും പദ്ധതികൾ വിലയിരുത്താൻ കേന്ദ്രമന്ത്രിമാർ വരും. എങ്ങനെയാണ് പദ്ധതികൾ പുരോഗമിക്കുന്നത്. അതിൽ എന്തെങ്കിലും അപാകതയുണ്ടോയെന്ന് അറിയുന്നതിനാണ് സംസ്ഥാനത്ത് ദേശീയ പാത വികസനം മോദി സർക്കാർ നടത്തുന്നത്. തിരഞ്ഞെടുപ്പല്ല മോദിയുടെ ലക്ഷ്യമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ദേശീയപാതയിൽ വന്ന് ഫോട്ടോ എടുത്താൽ പോര കുഴികൾ അടക്കണമെന്ന പരിഹാസത്തോടായിരുന്നു റിയാസിന്റെ പ്രതികരണം.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്