പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ പ്രധാന തെളിവുകള്‍ സിറിയയിലെത്തിയ തേജസ് ജീവനക്കാര്‍ തന്നെ; തുര്‍ക്കി സര്‍ക്കാര്‍ പിടികൂടി തിരിച്ചയച്ച അക്കൗണ്ടന്റ് ഇപ്പോഴും ജയിലില്‍

Gambinos Ad
ript>

അന്‍വര്‍ ശെരീഫ്

Gambinos Ad

അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റേയും എസ്.ഡി.പി.ഐയുടേയും നേതാക്കളുടെ അറസ്റ്റും ഓഫീസ് റെയ്ഡും മുസ്ലീം വേട്ടയായി മാറ്റാന്‍ ശ്രമിക്കുമ്പോള്‍, നിഷേധിക്കാനാവാത്ത തെളിവുകളുമായി ഐ.എസ് ബന്ധം ഈ സംഘടനകളെ ഇപ്പോഴും കരിനിഴലിലാക്കുന്നു. നേരത്തെ സിറിയയില്‍ എത്തിയതായി സ്ഥരീകരിക്കപ്പെട്ടവരിലും ഇന്ത്യയിലേക്കു തിരച്ചയക്കപ്പെട്ടവരിലും നിരവധി പേര്‍ പോപ്പുലര്‍ ഫ്രണ്ടുമായും എസ്.ഡി.പി.ഐയുമായും ബന്ധമുള്ളവരാണ്.

തുര്‍ക്കി സര്‍ക്കാര്‍ ഇന്ത്യയിലേക്ക് തിരിച്ചയച്ച കണ്ണൂര്‍ കൂടാളി സ്വദേശി ഷാജഹാന്‍ എസ്.ഡി.പി.ഐ പ്രാദേശിക നോതാവും തേജസ് ദിനപത്രത്തിലെ മുന്‍ അക്കൗണ്ടന്റുമായിരുന്നു. തുര്‍ക്കിയില്‍നിന്ന് സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ തുര്‍ക്കി പൊലിസ് പിടികൂടി ഡല്‍ഹിയിലേക്ക് അയച്ചത്. ഐ.എസ് കേസില്‍ ഇയാളിപ്പോഴും ജലിയിലിലാണ്.

കൂടാതെ സിറിയയില്‍നിന്ന് മരിച്ചതായി സന്ദേശമെത്തിയ കണ്ണൂര്‍ ജില്ലയിലെ കുടുക്കിമൊട്ട എടയില്‍പീടിക ഷജില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രാദേശിക നേതാവും ഏരിയ കമ്മിറ്റി ഭാരവാഹിയുമായിരുന്നു. പ്രദേശത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ അക്രമങ്ങളില്‍ മിക്കവയിലും ഇയാള്‍ പ്രതിയുമായിരുന്നു. എല്ലാ കേസിലും മുന്നില്‍ നിന്നിരുന്ന ഷജില്‍ സിറിയയില്‍ മരിച്ചതായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

സിറിയയിലെത്തിയതായി ഫെയ്സ്ബുക്കിലൂടെ ഫോട്ടോ പോസ്റ്റ് ചെയ്ത് സ്വയം സാക്ഷ്യപ്പെടുത്തിയ മാണിയൂര്‍ ചെറുവത്തല സ്വദേശി അബ്ദുല്‍ ഖയ്യൂം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും എസ്.ഡി.പി.ഐയുടെ സോഷ്യല്‍ മീഡിയാ പ്രചാരകനുമായിരുന്നു. തേജസ് ദിനപത്രത്തിന്റെ ഏജന്റായ ഇയാളെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് എസ്.ഡി.പി.ഐ യില്‍നിന്ന് രാജിവച്ചതായി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് എസ്.ഡി.പി-ഐ ഐ.എസ് ബന്ധം പൊതുചര്‍ച്ചയാകരുതെന്ന് മുന്‍കൂട്ടി കണ്ടുള്ള ഇരട്ടത്താപ്പായിരുന്നു എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.

ദേശവിരുദ്ധപ്രവര്‍ത്തനം:പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ദിവസങ്ങള്‍ക്ക് മുന്‍പുവരെ ഇയാള്‍ ഫെയ്സ്ബുക്കില്‍ സജീവമായി ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നപ്പോഴും ലീഗിനെ നിശിതമായി വിമര്‍ശിക്കുമ്പോഴും എസ്.ഡി.പി.ഐ തള്ളിപ്പറയുന്ന ഒരു വാക്ക് പോലും പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. മുമ്പ് എസ്.ഡി.പി.ഐ യെപിന്തുണച്ച് പോസ്റ്റ് ചെയ്ത പോസ്റ്റുകളും ഇയാളുടെ ഫെയ്സ്ബുക്കില്‍നിന്ന് ഒഴിവാക്കിയിട്ടുമില്ല. കേരളത്തില്‍ നിന്നും സിറിയയിലേക്കു പോയതായി സംശയിക്കുന്നവരിലും സ്ഥീരീകരിക്കപ്പെട്ടവരിലും നിരവധി പേര്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരാണ്.

സലഫി ചിന്തയില്‍ ആകൃഷ്ടരായവരും പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘടനാ വലയത്തില്‍ കുടുങ്ങിയവരുമാണ് ഇവരില്‍ ഭൂരിപക്ഷവും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ പ്രധാന തെളിവായി അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചത് ഈ ഐ.എസ് ബന്ധങ്ങള്‍ തന്നെയാണ്.