അജാസിന്റെ വിവാഹാഭ്യര്‍ത്ഥന സൗമ്യ നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്

പോലീസുകാരി സൗമ്യ കൊല്ലപ്പെട്ടത് അജാസിന്റെ വിവാഹാഭ്യര്‍ത്ഥ്യന നിരസിച്ചതു കൊണ്ടാണെന്ന് പോലീസ്. സൗമ്യയും പ്രതി അജാസും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. അടുത്തിടെ അജാസ് സൗമ്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പോലീസിന്റെ നിഗമനം.

കെഎപി ബെറ്റാലിയനിലെ പരിശീലന കാലത്താണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്. അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാന്‍ താല്‍പര്യം ഉണ്ടായിരുന്നു. നിരന്തരം ഫോണില്‍ വിളിക്കുമായിരുന്നു എന്നാണ് സൗമ്യയുടെ അമ്മയും പറയുന്നത്. എന്നാല്‍ വിവാഹ വാദ്ഗാനം സൗമ്യ നിരസിക്കുകയായിരുന്നു എന്നാണ് വിവരം.

ഫോണ്‍വിളിയും വാട്‌സ് ആപ്പ് സന്ദേശങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. സാമ്പത്തിക ഇടപാടുകളും മറ്റും ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നതായാണ് വിവരം. ചികിത്സയില്‍ കഴിയുന്ന അജാസിന്റെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല.

എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്ന് സൗമ്യ പറഞ്ഞതായി മകന്‍ മോഴി നല്‍കിയിരുന്നു. ഇക്കാര്യം പൊലീസിനോട് പറയണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നുവെന്നും മകന്‍ പറഞ്ഞു.