കോവിഡിന്റെ പേരിൽ ജനങ്ങൾക്ക് ഇടയിൽ അനാവശ്യഭീതി പരത്തുന്നു; കേരളം ഡൽഹിയെ കണ്ട് പഠിക്കണമെന്ന് കവി കെ. സച്ചിദാനന്ദൻ

കോവിഡുമായി ബന്ധപ്പെട്ട് കേരളം അനാവശ്യ ഭീതി പരത്തുന്നുവെന്ന് കവി കെ സച്ചിദാനന്ദന്‍. ഇക്കാര്യത്തില്‍ കേരളത്തിന് ഡല്‍ഹിയില്‍ നിന്ന് ചില കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള തോന്നലും സന്നദ്ധതയും സഹാനുഭൂതിയുമൊക്കെ ഡൽഹിയിലുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് സച്ചിദാനന്ദന്‍ പറയുന്നു.

കേരളത്തിലെ ഭയപ്പെടുത്തൽ ഒരു പരിധി വരെ പൊലീസിന്റെ അമിതാവേശവും ഒറ്റപ്പെടല്‍ ഭയവും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് ഡല്‍ഹിയില്‍ കൂടുതല്‍ ശാന്തത തോന്നുന്നെന്നും അദ്ദേഹം പറയുന്നു.

Read more

ഇവിടെ രോഗമുണ്ടെങ്കിലും കേരളത്തിലേതു പോലെ ഭയപ്പാടില്ല. ഇവിടെയുള്ളവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയുമൊക്കെ ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.