വാരണാസിയിലെ ആശുപത്രികളിൽ ചികിത്സാസൗകര്യങ്ങ ൾ ഇല്ലെന്ന് വ്യാപക പരാതി, ഇടപെടൽ നടത്തി പ്രധാനമന്ത്രി

കോവിഡ് രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വാരാണസിയിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. മോദിയുടെ മണ്ഡലമായ വാരാണസിയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗകര്യങ്ങളില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ ഇടപെടൽ.

ജനങ്ങളുടെ പരാതി വിവേകപൂർവ്വം കേൾക്കുകയും പരിഹരിക്കുകയും വേണമെന്നും പ്രധാനമന്ത്രി വാരണസിയിലെ ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞ വര്‍ഷം ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തിയതുപോലെ അതേ തത്വങ്ങള്‍ ഉപയോഗിച്ച് വേഗതയിലും ഏകോപനത്തോടെയും ഇത് വീണ്ടും ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

“പരിശോധന, ട്രാക്ക് ചെയ്യുക, ചികിത്സ എന്നിവയ്ക്ക് പകരമായി ഒന്നുമില്ലെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കോവിഡ് രോഗികള്‍ക്ക് ആശുപത്രി കിടക്കകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. പ്രാദേശിക ഭരണകൂടങ്ങള്‍ ജനങ്ങളുടെ ആശങ്കള്‍ സജീവവും സംവേദനക്ഷമതയോടെയും കൈകാര്യം ചെയ്യണം” പ്രധാനമന്ത്രി പറഞ്ഞു.