അനധികൃത നിയമനത്തില്‍ എ.കെ. ബാലനെയും കുരുക്കി പി.കെ. ഫിറോസ്; അനധികൃതമായി നാല് നിയമനങ്ങള്‍ നടത്തിയെന്ന് ആരോപണം

Gambinos Ad
ript>

സര്‍ക്കാരിന്റെ അനധികൃത നിയമം ചോദ്യം ചെയ്ത് വീണ്ടും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
നിയമമന്ത്രി എ.കെ ബാലനെതിരെ ആരോപണവുമായാണ് ഇക്കുറി ഫിറോസ് രംഗത്ത് എത്തിയിരിക്കുന്നത്. ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെ സ്ഥിരപ്പെടുത്തിയത് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നാണെന്ന് ഫിറോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മണിഭൂഷനെ കൂടാതെ യോഗ്യതയില്ലാത്ത മറ്റ് മൂന്ന് പേരെകൂടി സര്‍ക്കാര്‍ ഇങ്ങനെ തിരുകികയറ്റിയെന്നും ഫിറോസ് പറഞ്ഞു. ഈ നാലു നിയമനങ്ങളും റദ്ദ് ചെയ്ത് നിയമനത്തില്‍ പങ്കുവഹിച്ച എ.കെ ബാലനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Gambinos Ad

സര്‍വീസ് റൂളില്‍ പറയുന്ന വിദ്യാഭ്യാസ യോഗ്യതയായ എംഫില്‍, പി.എച്ച്.ഡി യോഗ്യതയില്ലാതെ, എം.എ മാത്രമുള്ള മൂന്നു പേരെയും സര്‍വീസ് റൂളില്‍ പറയുന്ന വിഷയത്തില്‍ പി.എച്ച്.ഡി ഇല്ലാത്ത ഒരാളെയും സ്ഥരപ്പെടുത്തി പ്രൊബേഷന്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമമന്ത്രിയായ എ.കെ ബാലനാണ് ഇത് ചെയ്തത്. വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് നിയമനം. നിയമന ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പുവെച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിന്റെ കുറിപ്പ് ഫയല്‍ 102ല്‍ അഭിപ്രായപ്പെട്ട വ്യവസ്ഥക്ക് വിധേയമായി അംഗീകരിച്ചുവെന്നാണ് പിണറായി കുറിപ്പ് വെച്ചതെന്നും ഫിറോസ് പറയുന്നു.