വീണ്ടും കുഴല്‍പ്പണ വേട്ട; കാറില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയത് 1.45 കോടി

മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട. 1.45 കോടിയുടെ കുഴല്‍പ്പണമാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനില്‍ എന്നിവരാണ് അറസ്റ്റിലായത്.

കാറിന്റെ രഹസ്യ അറിയില്‍ ഒളിപ്പിച്ചാണ് പണം കടത്താന്‍ ശ്രമിച്ചത്. പൊലീസ് പണം എണ്ണിത്തിട്ടപ്പെടുത്തുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി മലപ്പുറത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യാപകമായി കുഴല്‍പ്പണം പിടികൂടിയിരുന്നു.

അഞ്ച് കോടിയോളം വരുന്ന പണമാണ് പൊലീസ് പിടികൂടിയത്. പെരിന്തല്‍മണ്ണ, വേങ്ങര, വളാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയിരുന്നത്.