പെരിയ കേസ് അന്വേഷണം അട്ടിമറിക്കാൻ ചെലവിട്ട കോടികൾ പിണറായി വിജയൻ തിരിച്ചടക്കണം: ഷാഫി പറമ്പിൽ

Advertisement

 

കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ പൊതുഖജനാവിൽ നിന്ന് ചെലവിട്ട കോടികൾ പിണറായി വിജയനോ സി.പി.എമ്മോ തിരിച്ചടക്കണമെന്ന് കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പിൽ. കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് ഷാഫി പറമ്പിലിന്റെ അഭിപ്രായപ്രകടനം. ക്രിമിനലുകളുടെ വിശ്വസ്ത സ്ഥാപനത്തിനും അവരുടെ രക്ഷാധികാരിക്കുമേറ്റ ചെകിട്ടത്തടിയാണ് സുപ്രീം കോടതി വിധി എന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ക്രിമിനലുകളുടെ വിശ്വസ്ത സ്ഥാപനത്തിനും അവരുടെ രക്ഷാധികാരിക്കുമേറ്റ ചെകിട്ടത്തടിയാണ്  സുപ്രീം കോടതി വിധി.

2 ചെറുപ്പക്കാരെ ക്രൂരമായി കൊന്നു തള്ളിയ ഗുണ്ടകളെ സംരക്ഷിക്കേണ്ട ബാധ്യത സിപിഎമ്മിനുണ്ടാവും,പൊതുജനത്തിനോ പൊതു ഖജനാവിനോ ഇല്ല.

സിബിഐ അന്വേഷണം അട്ടിമറിക്കാൻ പൊതുഖജനാവിൽ നിന്ന് ചിലവിട്ട കോടികൾ പിണറായി വിജയനോ സി പി എമ്മോ തിരിച്ചടക്കണം