ചിലര്‍ വ്യവസായികളെ ചൂഷണം ചെയ്യുന്നു, അത്തരക്കാര്‍ ജയിലില്‍ പോകേണ്ടി വരും: മുഖ്യമന്ത്രി പിണറായി വിജയന്‍

വ്യവസായികളെ ശത്രുതാ മനോഭാവത്തോടെ കാണുന്ന രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ അങ്ങനെയൊരു മനോഭാവത്തോടെ വ്യവസായികളെ ചൂഷണം ചെയ്യുന്നുണ്ട് അത്തരക്കാര്‍ ജയിലില്‍ പോകേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുരംഗത്ത് അഴിമതി വച്ചുപൊറുപ്പിക്കില്ല. ജനങ്ങളാണ് യജമാനന്മാര്‍. ചെറുകിടയായാലും വന്‍കിടയായാലും വ്യവസായികള്‍ ചെയ്യുന്നത് വലിയ സേവനമാണെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി പറഞ്ഞു. ഏകീകൃത തദ്ദേശഭരണവകുപ്പിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പരാമര്‍ശങ്ങള്‍.

Read more

സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണ്. പൗരാവകാശ രേഖ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ഓഡിറ്റ് റിപോർട്ടുകൾ ഗ്രാമസഭകളിൽ അവതരിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. വികസന പ്രവർത്തനങ്ങളെ വിശാലമായ കാഴ്ചപ്പാടിൽ തദ്ദേശ സ്ഥാപനങ്ങൾ വിലയിരുത്തണം.