തിരുവനന്തപുരം-പെരുമാതുറ പാറക്കെട്ടില്‍ ബോട്ടിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കിലെ പെരുമാതുറയിൽ പാറക്കെട്ടില്‍ ബോട്ടിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ റോക്കി ബെഞ്ചിനോസ്, ലാസര്‍ എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍ പെട്ടത്.

photo courtesy : mediaone