പെരിയ ഇരട്ടക്കൊലപാതകം; ഒളിവിലായിരുന്ന എട്ടാംപ്രതി സുബീഷ് പിടിയില്‍, അറസ്റ്റ് വിമാനത്താവളത്തില്‍ വെച്ച്

പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം. നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ എട്ടാംപ്രതി സുബീഷാണ് പിടിയിലായത്.

സംഭവത്തിനു ശേഷം ഷാര്‍ജയിലേക്കു കടന്ന സുബീഷിനെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് പിടി കൂടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് സുബീഷെന്നാണ് റിപ്പോര്‍ട്ട്.

Read more

പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ രണ്ട് സി.പി.എം നേതാക്കള്‍ക്ക് ജാമ്യം നല്‍കി. ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനുമാണ് അറസ്റ്റിലായത്. ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരയുള്ള കുറ്റം.ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.