തൃക്കാക്കരയില്‍ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ജനക്ഷേമ സഖ്യം

 

തൃക്കാക്കരയില്‍ ആര്‍ക്കും പിന്തുണയില്ലന്ന് ട്വിന്റിട്വന്റിയും ആം ആദ്മിയും ചേര്‍ന്ന ജനക്ഷേമ സഖ്യം വ്യക്തമാക്കി. തൃക്കാക്കരയില്‍ ആരു ജയിക്കണമെന്ന് തങ്ങള്‍ തിരുമാനിക്കും. എന്നാല്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കാന്‍ തങ്ങള്‍ തെയ്യാറല്ല മനസാക്ഷി വോട്ടു ചെയ്യണമെന്നാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നും പത്ര സമ്മേളനത്തില്‍ പങ്കെടുത്ത ട്വിന്റി ട്വിന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബും, ആം ആദ്മി പാര്‍ട്ടി നേതാവ് പി സി സിറിയക്കും പറഞ്ഞു.

മൂന്ന് മുന്നണികള്‍ക്കും തങ്ങള്‍ പിന്തുണ നല്‍കില്ല. തിരഞ്ഞെടുപ്പിന് ഒമ്പത് ദിവസംമാത്രം ബാക്കി നില്‍ക്കുമ്പോള്‍ എന്തെങ്കിലും പറഞ്ഞ് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടയാളെ തിരഞ്ഞെടുക്കട്ടെ. ജനങ്ങള്‍ വിധിയെഴുതട്ടെ എന്നാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്നും സാബു ജേക്കബ്്. ജനങ്ങള്‍ക്ക് സ്വയം വിലയിരുത്താനുള്ള കഴിവുണ്ട്്. തിരുമാനം അവര്‍ക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും സാബു ജേക്കബ് പറഞ്ഞു.