മലപ്പുറത്ത് കെ റെയില്‍ കുറ്റികള്‍ ഇറക്കാന്‍ ശ്രമം; തടഞ്ഞ് നാട്ടുകാര്‍

മലപ്പുറം തിരുനാവായില്‍ കെ റെയില്‍ പദ്ധതിക്കായുള്ള അതിരടയാളക്കല്ലുകള്‍ ഇറക്കാന്‍ ശ്രമമെമന്ന് നാട്ടുകാര്‍. പ്രദേശത്ത് കൊണ്ടുവന്നിറക്കിയ കല്ലുകള്‍ നാട്ടുകാര്‍ തിരികെ വാഹനത്തിലേക്ക് കയറ്റി. സര്‍വേ കല്ലുകള്‍ വീണ്ടുെ സ്ഥാപിക്കാനുള്ള ശ്രമമാണെന്ന് സംശയിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്.

അതേസമയം സൂക്ഷിക്കാനായാണ് കുറ്റികള്‍ ഇവിടേക്കെത്തിച്ചതെന്നാണ് അത് കൊണ്ടുവന്നവര്‍ പറയുന്നത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്ന് റെയില്‍വേയുടെ സ്ഥലത്തേക്ക് കുറ്റികള്‍ മാറ്റിയിടാനാണ് ശ്രമിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ റെയില്‍ വേയുടെ സ്ഥലത്ത് കല്ലിറക്കാനും നാട്ടുകാര്‍ സമ്മതിച്ചില്ല.

നൂറോളം സര്‍വേകുറ്റികളാണ് വാഹനത്തില്‍ എത്തിച്ചത്. തിരുനാവായയില്‍ സര്‍വേ കല്ലുകള്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. നേരത്തെ സില്‍വര്‍ഡലൈന്‍ കല്ലിടലിന് എതിരെ ശക്തമായ പ്രതിഷേധം നടന്ന സ്ഥലമാണിത്.