പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ പൊലീസുകാരനെ മര്‍ദ്ദിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ പൊലീസുകാരന് മര്‍ദ്ദനം. പെരുനാട് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. പെരുനാട് കിഴക്കേ മാമ്പാറയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതിനിടെയായിരുന്നു മര്‍ദ്ദനം. റോഡ് തടഞ്ഞ് തടിലോറി നിര്‍ത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അത്തിക്കയം സ്വദേശി സച്ചിന്‍, അലക്‌സ് എന്നിവരാണ് അറസ്റ്റിലായത്. അനില്‍കുമാറിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.