പാര്‍ട്ടി ഓഫീസിലെ പീഡനം: മുഖ്യപ്രതി അറസ്റ്റില്‍

സി.പി.എം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ചെര്‍പുളശ്ശേരി സ്വദേശിയായ പ്രകാശനാണ് അറസ്റ്റിലായത്. കോളജ് മാഗസിന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഓഫിസില്‍ എത്തിയ സമയത്ത് പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതി മൊഴി നല്‍കിയത്.

മാര്‍ച്ച് 16ന് ഉച്ചക്കാണ് യുവതിയുടെ വീടിന് സമീപം ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഉറുമ്പരിച്ചനിലയില്‍ കിടന്ന കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് സമീപവാസികള്‍ സംഭവമറിഞ്ഞത്. ഉടന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി.

Read more

ബിരുദപഠനത്തിന് ശേഷം കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ ഫാഷന്‍സ് ഡിസൈനിങ് കോഴ്‌സില്‍ യുവതി ചേര്‍ന്നിരുന്നു. ഗര്‍ഭിണിയായിരിക്കെയാണ് ഇവിടെ ചേര്‍ന്നതെന്നാണ് വ്യക്തമാകുന്നത്. യുവതിയുടെ വീട്ടില്‍ താന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് പ്രതിയായ യുവാവ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.